¡Sorpréndeme!

ശ്രീജിത്തിന് കട്ട സപ്പോർട്ടുമായി സന്തോഷ് പണ്ഡിറ്റ് | Oneindia Malayalam

2018-01-23 328 Dailymotion

ശ്രീജിത്തിനെ കാണാനും സമരത്തിന് പിന്തുണ അറിയിക്കാനും പ്രമുഖര്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു. സിനിമാ താരം സന്തോഷ് പണ്ഡിറ്റാണ് ഏറ്റവും ഒടുവിലായി ശ്രീജിത്തിന്റെ സമരമുഖത്തെത്തിയത്.സാമൂഹ്യ- രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന കൂട്ടത്തിലാണ് സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റിന്റെ സിനിമകള്‍ക്ക് ഉള്ളതിനേക്കാള്‍ കൂടുതല്‍ ആരാധകര്‍ ഇത്തരം ഇടപെടലുകള്‍ക്കുണ്ട്. സിനിമകളുടെ സ്വാഭാവം വെച്ച് സന്തോഷ് പണ്ഡിറ്റിനെ കോമാളിയാക്കി പരിഹസിച്ചവര്‍ക്ക് താരം പല ഇടപെടലുകളിലൂടെയുമാണ് മറുപടി നല്‍കിയിരിക്കുന്നത്. ശ്രീജിത്തിന്റെ സമരമുഖത്തേക്കും കഴിഞ്ഞ ദിവസം പണ്ഡിറ്റെത്തി.ഫേസ്ബുക്ക് പോസ്റ്റ് വഴി സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ശ്രീജിത്തിനെ സന്ദര്‍ശിച്ച കാര്യം അറിയിച്ചത്. ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുന്ന പുതിയ ചിത്രമായ ഉരുക്ക് സതീശന്റെ തിരക്കുകള്‍ക്കിടയിലാണ് സന്തോഷ് പണ്ഡിറ്റ് ശ്രീജിത്തിനെ കാണാന്‍ സമയം കണ്ടെത്തിയത്.
Actor Santhosh Pandit visited Sreejith at Thiruvananthapuram